• Home
  • kerala
  • യുദ്ധം കടുക്കുന്നു…50 റഷ്യൻ സൈനികരെ വധിച്ചെന്ന് ഉക്രൈൻ…

യുദ്ധം കടുക്കുന്നു…50 റഷ്യൻ സൈനികരെ വധിച്ചെന്ന് ഉക്രൈൻ…

റഷ്യയും ഉക്രെയിനും തമ്മിലുള്ള യുദ്ധം കടുക്കുമ്പോൾ ഉക്രെയിന്റെ പ്രത്യാക്രമണത്തിൽ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഉക്രെയിൻ. റഷ്യയുടെ 6 വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉക്രെയ്ന്‍ തകർത്തു.
ശാസ്ത്യ പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് 50 റഷ്യൻ സൈനികരെ വധിച്ചത്.
ഉക്രെയിനിന്റെ കിഴക്ക് ഭാഗത്തെ വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് വിമാനങ്ങൾ തകർത്തതെന്ന് ഉക്രെയിൻ സൈനിക മേധാവി അറിയിച്ചു.

ഉക്രെയിനിന്റെ തലസ്ഥാനമായ കീവില്‍ നിന്ന് ജനങ്ങൾ പാലായനം ചെയ്യുകയാണ്. ജനങ്ങളോട് ബങ്കറുകളില്‍ അഭയം തേടാന്‍ ഉക്രെയ്ൻ അധികൃതർ നിര്‍ദേശം നൽകി. കടകളിലും എടിഎമ്മുകളിലും മരുന്നുകടകളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>