• Home
  • kerala
  • യു. പ്രതിഭയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ സംഘടനാ വിരുദ്ധം : സിപിഎം വിശദീകരണം തേടും…

യു. പ്രതിഭയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ സംഘടനാ വിരുദ്ധം : സിപിഎം വിശദീകരണം തേടും…

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായി എന്ന യു. പ്രതിഭ എംഎൽഎ യുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും.പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസ്സര്‍ പറഞ്ഞു.

https://thepoliticaleditor.com/2022/02/u-prathibha-mla-on-vote-leak-in-kayamkulam-election/

കമ്മറ്റികളെക്കുറിച്ചോ സഖാക്കളെക്കുറിച്ചോ വിമർശനമുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് പാർട്ടിയിലാണ്. പാര്‍ട്ടിയില്‍ ഇതുവരെ ഉന്നയിക്കാത്ത ഒരുകാര്യം പരസ്യമായി ഫെയ്‌സ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത് സംഘടനാ വിരുദ്ധമാണ്. ഇതിൽ വിശദീകരണം തേടും വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടി ഉണ്ടാകുമെന്നും ആർ. നാസ്സർ പറഞ്ഞു.

https://thepoliticaleditor.com/2022/02/party-denies-u-prathibha-mlas-allegation/

Leave a Reply

Your email address will not be published. Required fields are marked *