• Home
  • latest news
  • പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവരുടെ സ്വത്ത്‌ കണ്ടുകെട്ടാൻ യുപി സർക്കാർ തീരുമാനം :രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവരുടെ സ്വത്ത്‌ കണ്ടുകെട്ടാൻ യുപി സർക്കാർ തീരുമാനം :രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യുപി സര്‍ക്കാര്‍ വിധിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വത്ത് കണ്ടുകെട്ടുന്ന നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ കോടതി ഇടപെട്ട് റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പു നല്‍കി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് യുപി സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയത്.
2019 ല്‍ ആണ് സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം സമരം ചെയ്തവരില്‍ നിന്ന് ഈടാക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. പ്രതിഷേധക്കാര്‍ക്ക് അയച്ച നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പര്‍വൈസ് ആരിഫ് ടിറ്റു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

https://thepoliticaleditor.com/2022/02/external-intervention-is-not-required-in-hijab-row-says-ministry-of-foreign-affairs/

മുന്നൂറിലധികം പേര്‍ക്കാണ് പൊതുമുതല്‍ നശിപ്പിച്ചെന്ന പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.പ്രക്ഷോഭങ്ങളിലും പ്രതിഷേധങ്ങളിലും പൊതു മുതല്‍ നശിപ്പിക്കുന്നവരുടെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാം എന്ന 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നോട്ടീസ അയച്ചതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിശദീകരിച്ചു.
എന്നാല്‍ ഈ മാസം പതിനെട്ടിന് മുമ്പ് നോട്ടീസുകള്‍ പിന്‍വലിച്ച് തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.അല്ലാത്തപക്ഷം കോടതി ഇടപെട്ട് നടപടികള്‍ റദ്ദാക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *