ഹിജാബ് തർക്കം വ്യാഴാഴ്ച സുപ്രീം കോടതിയിലുമെത്തി. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ ആണ് ഇത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ഈ കേസ് കർണാടക ഹൈക്കോടതിയിൽ നിന്ന് മാറ്റി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനോട് വാദം കേൾക്കണമെന്ന് സിബൽ ആവശ്യപ്പെട്ടു.

ആദ്യം കർണാടക ഹൈക്കോടതിയിൽ നടക്കുന്ന വാദം കേൾക്കലിന്റെ തീരുമാനം വരട്ടെ. അതിന് ശേഷം പരിശോധിക്കാമെന്ന് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹിയറിംഗിന് നിശ്ചിത തീയതി നൽകാൻ വിസമ്മതിച്ച സുപ്രീം കോടതി, ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രമേ വാദം കേൾക്കൂ എന്ന് അറിയിച്ചതോടെ ഹർജി പിൻവലിച്ചു.













