• Home
  • kerala
  • വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി…

വാവ സുരേഷ് വെന്റിലേറ്ററില്‍ കഴിയുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു : അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി…

മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററില്‍ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാറിനോട് മന്ത്രി ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടി.

വാവ സുരേഷ് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിൽ കഴിയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ പകർത്തിയത് ആരണെന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം.

ആരോഗ്യ നിലയിൽ നേരിയ പുരോഗതി കൈവരിച്ചിരുന്ന സുരേഷിന്റെ നില ഇന്നലെ വീണ്ടും വഷളായിരുന്നു. ഇപ്പോൾ നേരിയ പുരോഗതി ഉണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ജനുവരി 31 ന് ആണ് കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ വച്ച് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ സുരേഷി‌ന്റെ കാലിൽ പൊടുന്നനെ കടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *