• Home
  • kerala
  • ദിലീപിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമാകുമോ ?? : കേസ് ഇന്ന് വീണ്ടും കോടതിയിൽ

ദിലീപിന്റെ കാര്യത്തിൽ ഇന്ന് തീരുമാനമാകുമോ ?? : കേസ് ഇന്ന് വീണ്ടും കോടതിയിൽ

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണുകള്‍ കോടതിയില്‍ വച്ച് തുറക്കുന്നതിനെ സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാകും.

ഫോണുകള്‍ കോടതിയില്‍ തുറക്കരുതെന്നും ഫോണുകളില്‍ കൃത്രിമത്വം നടത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യമെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
ഫോണുകള്‍ തിരുവനന്തപുരത്തേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനം ഉണ്ടാകും.
അതേസമയം കേസില്‍ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നതായി പരാതിയുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇത് പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നും കോടതി അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലും അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക സംബന്ധിച്ചും ഇന്ന് തന്നെ തീരുമാനം ഉണ്ടാകാനാണ് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *