മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന വാവ സുരേഷിന്റെ നിലയിൽ നേരിയ പുരോഗതി.
തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതി വന്നെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവർത്തനം സാധാരണ ഗതിയിലായാൽ കൂടുതൽ മരുന്നുകൾ നൽകാനാകും.
വാവാ സുരേഷിന്റെ രക്ത സമ്മർദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലാണെങ്കിലും തലച്ചോറിലേക്കുള്ള രക്ത പ്രവാഹം സാധാരണ നിലയിൽ ആയിട്ടില്ല എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.
5 മണിക്കൂർ നിർണായകം ആണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.
അതേ സമയം വാവാ സുരേഷിന് സൗജന്യചികിത്സ നൽകുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ വച്ചാണ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി ചാക്കിനുള്ളിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ സുരേഷിന്റെ കാലിൽ കടിക്കുകയായിരുന്നു. എങ്കിലും വീണ്ടും ശ്രമിച്ച് അദ്ദേഹം പാമ്പിനെ ചാക്കിൽ കെട്ടിയിരുന്നു.













