• Home
  • kerala
  • നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി…മതിയാവില്ലെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി…മതിയാവില്ലെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ തുടരന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ആറ് മാസം നീട്ടി നല്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.മാർച്ച് ഒന്നിനകം അന്തിമ റിപ്പോർട്ട് നല്കണമെന്നാണ് കോടതി നിർദേശിച്ചത്.

കേസിൽ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്ന പരാതിയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മറ്റ് പ്രതികളും സമാന ആവശ്യം ഉന്നയിച്ചേക്കാമെന്നും കോടതി പറഞ്ഞു.
അതേ സമയം ഒരു മാസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *