Categories
kerala

മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം; കോട തിയിൽ നിന്നും വെള്ളാപ്പള്ളി ക്ക് തിരിച്ചടി

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിലുണ്ടായിരുന്ന പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരി 5 ന് എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം. ഫലത്തിൽ ഇത് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാകും.

ഇതോടെ മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ലഭിക്കും. നേരത്തെ 200 അംഗങ്ങൾ ഉള്ള ശാഖകൾക്ക് ഒരു വോട്ട് എന്ന രീതി ആയിരുന്നു. ഈ രീതിയിൽ പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്.

thepoliticaleditor

ഇനി മുഴുവൻ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ എസ്‌എൻഡിപി യോഗത്തിന്‌ കമ്പനി നിയമപ്രകാരം 1974ൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന പ്രത്യേക ഇളവും 1999 ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കിയിട്ടുണ്ട്. വിധി ദുഃഖകരമാണെന്നും,വിധിക്കെതിരെ അപ്പീൽ പോകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Spread the love
English Summary: High court quashes representational voting system in SNDP

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick