Categories
kerala

സിപിഎമ്മിന് തിരിച്ചറിവ്…

ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം വെര്‍ച്വല്‍ ആയി നടത്തും

Spread the love


വിവാദങ്ങള്‍ക്കും രൂക്ഷ വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ സിപിഎമ്മിന് തിരിച്ചറിവ്. സിപിഎം തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. പകരം വെര്‍ച്വല്‍ ആയി നടത്താനാണ് തീരുമാനം.
ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറയ്ക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

തിരുവനന്തപുരത്ത് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിര സംഘടിപ്പിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് തൃശ്ശൂര്‍ ജില്ലാസമ്മേളനത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരുവാതിര സംഘടിപ്പിച്ചത്. വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശമനങ്ങളാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് പൊതുസമ്മേളനം ഓണ്‍ലൈന്‍ ആയി നടത്താന്‍ തീരുമാനിച്ചത്. ഈ മാസം 21 മുതല്‍ 23 വരെയാണ് ജില്ലാ സമ്മേളനം. 23-ലെ പൊതുസമ്മേളനമാണ് ഒഴിവാക്കുന്നത്. മറ്റ് പരിപാടികളില്‍ മാറ്റമില്ല.

thepoliticaleditor

സിപിഎം സംസ്ഥാന സമ്മേളനം അടുത്ത മാസം എറണാകുളത്തും പാര്‍ട്ടി കോണ്‍ഗ്രസ്സ് ഏപ്രില്‍ മാസം കണ്ണൂരിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് തരംഗം രൂക്ഷമാവുകയാണ്. ഈ മാസം ആദ്യം 19,000 താഴെ മാത്രമാണ് കോവിഡ് ബാധിതരുണ്ടായിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് ലക്ഷം കടന്നു. 30 ശതമാനത്തിന് മുകളിലാണ് സംസ്ഥാനത്തെ ടിപിആര്‍ നിരക്ക്. കോവിഡ് തരംഗം ഈ രീതിയില്‍ രൂക്ഷമായി തുടരുകയാണെങ്കില്‍ സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും പല പരിപാടികളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick