• Home
  • kerala
  • ദിലീപും മറ്റ് പ്രതികളും ഫോൺ കൈമാറണം ; ഹൈക്കോടതി

ദിലീപും മറ്റ് പ്രതികളും ഫോൺ കൈമാറണം ; ഹൈക്കോടതി


നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ
ദിലീപും മറ്റ് പ്രതികളും പഴയ ഫോൺ തിങ്കളാഴ്ച രാവിലെ 10.15 ന് മുമ്പ് ഹൈകോടതി രജിസ്ട്രാറിന് കൈമാറണമെന്ന് ഹൈകോടതി. മുംബൈൽ നിന്ന് ഫോൺ എത്തിക്കുന്നതിന് ചൊവ്വാഴ്ച വരെ സമയം വേണമെന്ന് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു.

ഫോൺ ഫോറെൻസിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചെന്നാണ് ദിലീപ് ഹൈക്കോടതിയോട് പറഞ്ഞിരുന്നത്. ബാലചന്ദ്ര കുമാറുമായി സംസാരിച്ച മുഴുവൻ രേഖകളും വീണ്ടെടുക്കാനാണിത് എന്നും ദിലീപ് കോടതിയോട് പറഞ്ഞിരുന്നു. ലാബിന്റെ വിവരവും ഇമെയിൽ വിലാസവും നൽകാമെന്നും ദിലീപ് കോടതിക്ക് ഉറപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *