നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ
നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ നാളെ പ്രത്യേക സിറ്റിംഗ് ആവാമെന്ന് ഹൈകോടതി. ഫോണ്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കാനാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഫോൺ ഹാരാക്കിയിരുന്നില്ല
ഫോൺ ഹാജരാക്കാൻ എന്താണ് ബുദ്ധിമുട്ടെന്ന് ദിലീപിനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണത്തിന് ആവശ്യമെങ്കിൽ ഫോൺ കൈമാറണമെന്നും കോടതി നിർദേശിച്ചു.













