• Home
  • kerala
  • ധനുവച്ചപുരത്ത് ക്രമ സമാധാനം തകർന്നിട്ട് ദിവസങ്ങൾ.. അക്രമ സംഭവങ്ങൾ പതിവാകുന്നു

ധനുവച്ചപുരത്ത് ക്രമ സമാധാനം തകർന്നിട്ട് ദിവസങ്ങൾ.. അക്രമ സംഭവങ്ങൾ പതിവാകുന്നു

തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിന് സമീപമാണ് ആക്രമണമുണ്ടായത്. ഇത് മൂന്നാം തവണയാണ് ധനുവച്ചപുരത്ത് ആക്രമണം നടക്കുന്നത്.

കോളേജ് ഗേറ്റിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ചുതകർക്കുകയും കോളേജ് വളപ്പിലേക്ക് പെട്രോൾ ബോംബ് എറിയുകയും ചെയ്തു. കോളേജിന് പുറത്തെ കൊടിമരങ്ങളും അക്രമികൾ നശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞദിവസം ധനുവച്ചപുരത്ത് പത്തംഗ സംഘം വീടുകയറിയുള്ള ആക്രമണം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വയറൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *