• Home
  • kerala
  • ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ; ബുധനാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല…

ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ; ബുധനാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല…

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. അറസ്റ്റിനും ബുധനാഴ്ച വരെ ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം കേസ് ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ ചില തെളിവുകൾ പരിശോധിക്കാൻ ഉണ്ടെന്നതടക്കം പ്രോസീക്യൂഷൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിക്കുന്നത് മാറ്റി വെച്ചത്.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിൽ, കുറ്റം ചെയ്തിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ദിലീപ്. ഇതിനിടെ, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാട്, സംവിധായാകൻ റാഫി എന്നിവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു.ശബ്ദരേഖയിലെ ശബ്ദം ദിലീപിന്റേതാണെന്ന് വ്യാസൻ തിരിച്ചറിഞ്ഞിരുന്നു. കേസിനെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് വ്യാസൻ മാധ്യമങ്ങളോടു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *