• Home
  • latest news
  • ടെലിപ്രോംറ്റര്‍ പണി മുടക്കി; ലോക വേദിയില്‍ ബ..ബ..ബ..അടിച്ച് മോദി

ടെലിപ്രോംറ്റര്‍ പണി മുടക്കി; ലോക വേദിയില്‍ ബ..ബ..ബ..അടിച്ച് മോദി

രജ്യത്തെ പ്രമുഖ വാക്മി താനാണെന്ന മോദിയുടെ വാദമാണ് ഇന്ന് ലോക വേദിയില്‍ വച്ച് പൊളിഞ്ഞത്.
ടെലിപ്രോംറ്റര്‍ തകരാറായതിനെ തുടര്‍ന്ന് തന്റെ പ്രസംഗത്തില്‍ വാക്കുകള്‍ കിട്ടാതെ ‘ബ..ബ..ബ..’അടിക്കുന്ന മോദിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗമാകുന്നത്.

വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്റെ ‘ദാവോസ് അജണ്ട’ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. അമേരിക്കയിലെ പ്രസംഗത്തിലും മോദി ടെലിപ്രോംറ്റര്‍ ഉപയോഗിച്ചിരുന്നുവെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മോദിയുടെ ‘പ്രോംറ്റര്‍ വായന’ ലോകം അറിഞ്ഞിരിക്കുകയാണ്.

‘താങ്കളെ കേള്‍ക്കാം’ എന്ന് ചര്‍ച്ചയുടെ മോഡറേറ്റര്‍ ആവർത്തിച്ചെങ്കിലും വാക്കുകള്‍ കിട്ടാതെ മോദി പകച്ചു നില്‍ക്കുന്ന രംഗം വീഡിയോയില്‍ കാണാം.
നിമിഷങ്ങള്‍ക്കകം വീഡിയോ വയറല്‍ ആവുകയും ട്രോളുകള്‍ കൊണ്ട് നിറയുകയും ചെയ്തു.

‘ഇത്രയും കള്ളം ടെലിപ്രോംറ്ററിന് പോലും താങ്ങാന്‍ കഴിഞ്ഞില്ല’ എന്നാണ് വീഡിയോ വയറല്‍ ആയതിന് പിന്നാലെ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ടെലിപ്രോംറ്ററിന്റെ സഹായമില്ലാതെ രണ്ടു വാക്ക് പറയാന്‍ പോലും കഴിയാത്ത ആളാണ് മോദി എന്നും സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയരുന്നുണ്ട്.


പ്രസംഗ പീഠത്തിലിരുന്ന് കുത്തിക്കുറിച്ച ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി ‘ ചരിത്രമാക്കുകയും പ്രോംറ്റര്‍ ഇല്ലാതെ ജനഹൃദയങ്ങളോട് സംസാരിക്കുകയും ചെയ്ത ഒരു മനുഷ്യന്‍ നിന്ന സ്ഥാനത്താണ് മോദി വാക്കുകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *