• Home
  • kerala
  • സ്ത്രീ സുരക്ഷയും പൊളിറ്റിക്കൽ കറക്ട്നെസ്സും മുഖമുദ്രയാക്കിയ വ്ലോഗ്ഗെർക്കെതിരെ ബലാൽത്സംഗ കേസ്

സ്ത്രീ സുരക്ഷയും പൊളിറ്റിക്കൽ കറക്ട്നെസ്സും മുഖമുദ്രയാക്കിയ വ്ലോഗ്ഗെർക്കെതിരെ ബലാൽത്സംഗ കേസ്


സ്ത്രീ സുരക്ഷയുംടെ വക്താവായി സ്വയം പ്രഖ്യാപിക്കുകയും പൊളിറ്റിക്കൽ കറക്ട്നെസ്സ് ശ്രദ്ധിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയനുമായ യൂറ്റുബ് വ്ലോഗ്ഗെർക്കെതിരെ ഒടുവിൽ ബലാൽത്സംഗ കേസ്

പ്രമുഖ യുട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെയാണ് ബലാത്സംഗത്തിന് പൊലീസ് കേസെടുത്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതി ഫേസ്ബുക്ക് വഴി മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇവരുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്.പിന്നീട് മറ്റൊരു പെണ്‍കുട്ടിയും തനിക്കുണ്ടായ സമാന അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *