• Home
  • latest news
  • നാവികസേനാ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്‌. രണ്‍വീറില്‍ സ്‌ഫോടനം…മൂന്ന്‌ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു, 11 പേര്‍ക്ക്‌ പരിക്ക്‌

നാവികസേനാ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ്‌. രണ്‍വീറില്‍ സ്‌ഫോടനം…മൂന്ന്‌ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു, 11 പേര്‍ക്ക്‌ പരിക്ക്‌

മുംബൈയിലെ ഇന്ത്യൻ നേവി ഡോക്‌യാർഡിലെ യുദ്ധക്കപ്പൽ ഐഎൻഎസ് രൺവീറിന്റെ അകത്തെ ക്യാബിനിൽ ചൊവ്വാഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ 3 നാവിക സേനാംഗങ്ങൾ വീരമൃത്യു വരിക്കുകയും 11 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു . കൃഷന്‍ കുമാര്‍, സുവിന്ദര്‍ കുമാര്‍, എ.കെ. സിങ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ നാവികസേനയുടെആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് നാവികസേന അറിയിച്ചു. സ്‌ഫോടനം നടന്നയുടൻ കപ്പലിൽ തീ പിടിച്ചെങ്കിലും പെട്ടെന്ന് നിയന്ത്രണവിധേയമാക്കിയതിനാൽ കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. മുംബൈ തീരത്തിനടുത്തുവെച്ചാണ് സംഭവം.

ഐഎൻഎസ് രൺവീർ കിഴക്കൻ നേവൽ കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് പ്രവർത്തന വിന്യാസത്തിലായിരുന്നു, ഉടൻ തന്നെ ബേസ് പോർട്ടിലേക്ക് മടങ്ങും. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിനായി ഒരു ബോർഡ് ഓഫ് എൻക്വയറിയെ നിയോഗിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *