കോവിഡ് മൂലം രാജ്യത്ത് ഒരു ലക്ഷത്തി 47,492 കുട്ടികൾക്ക് സ്വന്തം അച്ഛനമ്മമാരെയോ ഇരുവരില്‍ ഒരാളെയോ നഷ്ടപ്പെട്ടതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ 76,508 ആൺകുട്ടികളും 70,980 പെൺകുട്ടികളും 4 ട്രാൻസ്‌ജെൻഡർ കുട്ടികളും ഉൾപ്പെടുന്നു. ജനുവരി 11 വരെയുള്ള കണക്കുകൾ പ്രകാരം 2020 ഏപ്രിൽ മുതൽ രാജ്യത്ത് 10,094 കുട്ടികൾ അനാഥരായെന്നും ഒരു ലക്ഷത്തി 36,910 കുട്ടികൾക്ക് രക്ഷിതാവിനെ നഷ്ടപ്പെട്ടതായും 488 കുട്ടികൾ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടതായും കമ്മീഷൻ അറിയിച്ചു.













