Categories
latest news

പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ വിനോദ്‌ ദുവ ഇനിയില്ല

ദൃശ്യമാധ്യമരംഗത്ത്‌ ഇന്ത്യന്‍ ജേര്‍ണലിസത്തില്‍ വഴികാട്ടിയായ നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന്റെ ദീപ്‌ത മുഖമായ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ്‌ ദുവ(67) ശനിയാഴ്‌ച വൈകീട്ട്‌ അന്തരിച്ചു. ഡെല്‍ഹിയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ദുവയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സമൂഹമാധ്യമത്തില്‍ മകള്‍ മല്ലിക ദുവ ആണ്‌ പിതാവിന്‍റെ മരണവിവരം ലോകത്തെ അറിയിച്ചത്‌. ശവസംസ്‌കാരം ഞായറാഴ്‌ച 12 മണിക്ക്‌ ലോധി ശ്‌മശാനത്തില്‍. ദൂരദര്‍ശനിലും പിന്നീട്‌ എന്‍.ഡി.ടി.വി.യിലും വിനോദ്‌ ദുവയുടെ കാല്‍പ്പാടുകള്‍ എക്കാലത്തും ഓര്‍ക്കപ്പെടുന്നതാണ്‌.

ഈ വര്‍ഷം ആദ്യം കൊവിഡ്‌ രണ്ടാംതരംഗം പടര്‍ന്ന വേളയില്‍ ദുവയ്‌ക്കും ഭാര്യ പത്മാവതിക്കും കൊവിഡ്‌ ബാധിക്കുകയും ഗുരുതരാവസ്ഥയിലാവുകയും ചെയ്‌തിരുന്നു. പത്മാവതി ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞതിനു ശേഷം ജൂണില്‍ മരണത്തിന്‌ കീഴടങ്ങി. ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന ദുവ പക്ഷേ പല തവണ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയിലായിരുന്നു.

thepoliticaleditor

വിനോദ ദുവയ്‌ക്ക്‌ രണ്ട്‌ പെണ്‍മക്കളാണ്‌- ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്‌ ആയ ബകുള്‍, കോമഡി താരമായ മല്ലിക.
പിതാവിന്റെ മരണം അറിയിച്ച്‌ മല്ലിക ഇങ്ങനെ എഴുതി- “നിര്‍ഭയനായ, അസാധാരണക്കാരനായ അച്ഛന്‍ ഇനിയില്ല. അഭയാര്‍ഥി കോളനിയില്‍ നിന്നും ഡെല്‍ഹിയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉന്നത ശ്രേണിയിലേക്ക്‌ ഉയര്‍ന്ന്‌ 42 വര്‍ഷം അനുപമമായ ജീവിതം നയിച്ച്‌ എപ്പോഴും അധികാരത്തോട്‌ സത്യം മാത്രം സംസാരിച്ച്‌….ഇപ്പോള്‍ അദ്ദേഹം സ്വര്‍ഗത്തില്‍, ഞങ്ങളുടെ അമ്മയുടെ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചിന്നയുടെ അടുത്തെത്തിയിരിക്കുന്നു. അവിടെ അവര്‍ ഇന്‌ി ഒരുമിച്ച്‌ സംഗീതവും യാത്രയും പാചകവും ഒരുമിച്ചാസ്വദിക്കും.”

Spread the love
English Summary: veteran journalist vinod dua passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick