Categories
latest news

ഇന്ത്യയില്‍ കൊവിഡ്‌ മൂന്നാം തരംഗം ജനുവരിയില്‍ ? കാണ്‍പൂര്‍ ഐഐടി പഠനം പറയുന്നത്…

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള കൊവിഡ്‌ ഡാറ്റ ഉപയോഗിച്ച്‌ നടത്തിയ പഠന വിശകലനത്തില്കാണ്‍പൂര്‍ ഐഐടി അടുത്ത വര്‍ഷം ജനുവരിയില്‍ മൂന്നാംതംരംഗം വന്നേക്കാമെന്ന്‌ വിലയിരുത്തുന്നു. പ്രൊഫ. മനീന്ദ്ര അഗര്‍വാള്‍ ആണ്‌ പഠനം നടത്തിയത്‌. ആദ്യ രണ്ടു തരംഗങ്ങള്‍ സംബന്ധിച്ച്‌ അദ്ദേഹം നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം മാസങ്ങള്‍ക്കു മുമ്പേ രൂപപ്പെട്ടെങ്കിലും ആദ്യ ഘടത്തില്‍ അതിന്റെ വ്യാപനം ഉണ്ടായില്ല. ജനങ്ങള്‍ക്ക്‌ സ്വാഭാവിക പ്രതിരോധശേഷി ഉണ്ടായിരുന്നതാണ്‌ ഇതിനു കാരണമെന്നും ഇതേ പോലെ ഇന്ത്യയില്‍ സംഭവിക്കാനാണ്‌ സാധ്യതയെന്നും മനീന്ദ്ര അഗര്‍വാള്‍ വിലയിരുത്തുന്നു. ആദ്യ ഘട്ടത്തില്‍ സാവകാശം മാത്രം വ്യാപിക്കുന്ന വകഭേദം പിന്നീട്‌ മാസങ്ങള്‍ക്കു ശേഷം ശക്തി പ്രാപിക്കാമെന്നാണ്‌ മനീന്ദ്രയുടെ നിഗമനം.

Spread the love
English Summary: third wave of covid may beging next january says kanpur iit expert

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick