Categories
latest news

കർഷക നേതാക്കളെ ഭിന്നിപ്പിക്കാൻ അമിത് ഷായുടെ നീക്കം വീണ്ടും…. മറു തന്ത്രവുമായി സംയുക്ത കിസാന്‍ മോര്‍ച്ച

കാര്‍ഷികനിയമങ്ങളുമായി ബന്ധപ്പെട്ട്‌ കര്‍ഷകര്‍ക്കുള്ള ഇതര ഡിമാന്‍ഡുകള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ അഞ്ചംഗസമിതിയെ നിശ്ചയിച്ച്‌ ഇന്ന്‌ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗം. കര്‍ഷക നേതാക്കളെ ഒറ്റയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ വിളിച്ച്‌ ചര്‍ച്ച നടത്തി മോര്‍ച്ചയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ നടത്തുന്ന നീക്കത്തിനെതിരായ അടവു കൂടിയാണ്‌ ഈ സമിതിയെ പ്രഖ്യാപിച്ചത്‌. മോര്‍ച്ചയുടെ അടുത്ത യോഗം ചൊവ്വാഴ്‌ച സ്ഥിതിഗതി കള്‍ വിലയിരുത്താനായി ചേരും. അതുവരെ സമരം തുടരാന്‍ യോഗം തീരുമാനിച്ചു.

യുധ്‌ വീര്‍സിങ്‌-യു.പി., ശിവ്‌കുമാര്‍ കക്ക-മധ്യപ്രദേശ്‌, ബല്‍ബീര്‍ രജെവാള്‍-പഞ്ചാബ്‌, അശോക്‌ ധാവ്‌ളെ-മഹാരാഷ്ട്ര, ഗുര്‍ണാംസിങ്‌ ചാധുനി-ഹരിയാന എന്നിവരാണ്‌ സമിതി അംഗങ്ങള്‍. വിവിധ കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണിവര്‍. അമിത്‌ ഷാ കര്‍ഷകനേതാക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ അഖിലേന്ത്യാ കിസാന്‍ സഭ നേതാവ്‌ അശോക്‌ ധാവ്‌ളെ ആരോപിച്ചു.

thepoliticaleditor
Spread the love
English Summary: skm decided 5 member committee to disscuss demands with central govt

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick