Categories
kerala

വാക്സിൻ എടുക്കാത്ത 1707 അധ്യാപക, അനധ്യാപകർ … പട്ടിക പുറത്തു വിട്ടു, കര്‍ക്കശ നടപടിയും പ്രഖ്യാപിച്ചു

വാക്‌സിനെടുക്കാത്തവര്‍ക്ക്‌ ശമ്പളമില്ലാത്ത അവധിയില്‍ പോകാമെന്നും വിട്ടുവീഴ്‌ചയില്ലെന്നും മന്ത്രി

Spread the love

സംസ്ഥാനത്ത് 1707 അധ്യാപക, അനധ്യാപകർ ഇത് വരെയും കോവിഡ് വാക്സിൻ എടുത്തിട്ടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വാക്സിൻ എടുക്കാത്തവർ കൂടുതല്‍ മലപ്പുറത്താണ് — 201 പേർ. അധ്യാപകരുടെ പേര് ഒഴിവാക്കി കണക്കുകളുടെ പട്ടിക മാത്രം വിദ്യാഭ്യാസ മന്ത്രി ഇന്ന് പുറത്തു വിട്ടു. വാക്‌സിനെടുക്കാത്തവര്‍ക്ക്‌ ശമ്പളമില്ലാത്ത അവധിയില്‍ പോകാമെന്നും വിട്ടുവീഴ്‌ചയില്ലെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിനെടുക്കാത്തതിന്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.
യു പി, എൽ പി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 പേർ, ഹയർ സെക്കൻ്ററിയിൽ 200 അധ്യാപകർ, അനധ്യാപകർ 23 എന്നിങ്ങനെയാണ് വാക്‌സിൻ എടുക്കാത്തവർ.

വാക്‌സിന്‍ എടുക്കാത്തവര്‍ക്കെതിരെ വിട്ടുവീഴ്‌ചയില്ലെന്ന്‌ ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യപരമായ കാരണത്താല്‍ വാക്‌സിനുകള്‍ സ്വീകരിക്കാനേ പാടില്ലെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ എല്ലാ ആഴ്‌ചയും സ്വന്തം ചെലവില്‍ എടുക്കുന്ന ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കാതെ ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക്‌ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

thepoliticaleditor
Spread the love
English Summary: above 1700 educational staff didnt take covid vaccine list published

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick