Categories
latest news

യു എസ് സ്‌കൂളിലെ കൂട്ടക്കൊല നടത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നരഹത്യയ്‌ക്ക്‌ കേസ്‌

അമേരിക്കയിലെ മിഷിഗണില്‍ ഓക്‌സഫോര്‍ഡ്‌ സ്‌കൂളില്‍ ചൊവ്വാഴ്‌ച 15 വയസ്സുള്ള ഏതന്‍ ക്രംബ്ലി എന്ന വിദ്യാര്‍ഥി കൈത്തോക്കു കൊണ്ട്‌ വെടിയുതിര്‍ത്ത്‌ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമിയുടെ മാതാപിതാക്കള്‍ക്കെതിരെയും നരഹത്യാകുറ്റം ചുമത്തി പോലീസ്‌. മാതാപിതാക്കളായ ജെയിംസ്‌, ജെന്നിഫര്‍ ക്രംബ്ലി എന്നിവര്‍ക്കെതിരെയാണ്‌ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്‌. ഏതന്‍ വെടിവെക്കാനുപയോഗിച്ച തോക്ക്‌ ജെയിംസിന്റെതായിരുന്നു. സ്‌കൂളില്‍ ഒരു അക്രമസംഭവം നടന്നേക്കാമെന്ന്‌ സഹപാഠികളില്‍ പലരും അവരുടെ രക്ഷിതാക്കളോട്‌ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പലരും സംഭവദിവസം സ്‌കൂളില്‍ പോകാതിരിക്കുകയും ചെയ്‌തിരുന്നു.
ഏതന്റെ മാതാപിതാക്കള്‍ മകന്റെ കയ്യില്‍ തോക്ക്‌ ലഭിക്കാവുന്ന സാഹചര്യമൊരുക്കി കുറ്റകരമായ അനാസ്ഥയാണ്‌ കാണിച്ചതെന്ന്‌ അന്വേഷണ ഏജന്‍സി വിശദീകരിക്കുന്നു. അക്രമം നടക്കുമെന്ന മുന്നറിയിപ്പ്‌ ഉണ്ടായിട്ടും അത്‌ രക്ഷിതാക്കള്‍ കണക്കാക്കിയില്ല എന്നാണ്‌ കുറ്റമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌.

Spread the love
English Summary: Michigan school shooting: Parents of accused charged with manslaughter

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick