• Home
  • latest news
  • നടന്‍ സല്‍മാന്‍ ഖാന്‌ പാമ്പുകടിയേറ്റു…

നടന്‍ സല്‍മാന്‍ ഖാന്‌ പാമ്പുകടിയേറ്റു…

ബോളിവുഡ്‌ താരം സല്‍മാന്‍ഖാന്‌ ഇന്നലെ രാത്രി വൈകി പാമ്പുകടിയേറ്റു. മുംബൈ പനവേലിലെ സ്വന്തം ഫാം ഹൗസില്‍ വെച്ചായിരുന്നു സംഭവം. ക്രിസ്‌മസ്‌ ആഘോഷിക്കാനെത്തിയ താരത്തിനെ കടിച്ചത്‌ വിഷമില്ലാത്ത പാമ്പായിരുന്നു എന്ന്‌ പിന്നീട്‌ കണ്ടെത്തി. പുലര്‍ച്ചെ മൂന്നു മണിയോടെ സല്‍മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്‌ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. ആരോഗ്യനില ഇപ്പോള്‍ തൃപ്‌തികരമെന്ന്‌ പറയുന്നു.

ചികിത്സയ്ക്ക് ശേഷം സൽമാൻ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഫാം ഹൗസിലേക്ക് മടങ്ങി. കുന്നുകളാലും വനത്താലും ചുറ്റപ്പെട്ട പ്രദേശമാണിത്. ഇവിടെ മുൻപും പാമ്പുകളെ കണ്ടെതോയിട്ടുണ്ടെന്നു പരിപാലകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *