• Home
  • kerala
  • കൂനൂർ ഹെലികോപ്റ്റർ ദുരന്തം : ഗ്രൂപ്പ്‌ ക്യാപ്റ്റനും അന്തരിച്ചു

കൂനൂർ ഹെലികോപ്റ്റർ ദുരന്തം : ഗ്രൂപ്പ്‌ ക്യാപ്റ്റനും അന്തരിച്ചു

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ഇന്നു രാവിലെ ബംഗലുരുവിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വ്യോമസേന ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 8- ന് അപകടത്തിൽ പരിക്കേറ്റ വരുൺസിങ്ങിനെ വെല്ലിംഗ്ടണിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗുരുതരാവസ്ഥ കണക്കിലെടുത്ത് ബാംഗ്ലൂരിലേക്ക് മാറ്റുകയായിരുന്നു.

ഇന്ത്യയുടെ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌ ഉള്‍പ്പെടെയുള്ളവര്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന അപകടത്തില്‍ ജീവന്‍ അവശേഷിച്ചത്‌ വരുണ്‍സിംഗിന്‌ മാത്രമായിരുന്നു. അദ്ദേഹവും വിടവാങ്ങുന്നതോടെ അപകട സമയത്ത്‌ ഹെലികോപ്‌ടറിലുണ്ടായിരുന്ന 14 പേരും ഇനി ഓര്‍മ.

Leave a Reply

Your email address will not be published. Required fields are marked *