Categories
latest news

അതി വിചിത്രം..ന്യൂയോര്‍ക്കില്‍ ഒരു തിയേറ്ററിന്റെ ചുമരിനുള്ളില്‍ നഗ്നനായി യുവാവ്..ചുമര്‍ വെട്ടിപ്പിളര്‍ത്തി രക്ഷപ്പെടുത്തി

ന്യൂയോര്‍ക്കിലെ സിറാക്യൂസിലെ ഒരു തിയേറ്ററില്‍ ശുചിമുറിയുടെ ചുമരിനകത്ത് ഒരു മനുഷ്യനെ അവശനിലയില്‍ കണ്ടെത്തി. ടൈലുകള്‍ പതിച്ച ചുമരിന്റെ പൊള്ളയായ ഉള്‍ഭാഗത്തായിരുന്നു 39 വയസ്സുള്ള ആളെ നഗ്നനായി കണ്ടെത്തിയത്. ചുമരിനകത്തു നിന്നും ആരോ ഇടിക്കുന്നതിന്റയും സഹായം അഭ്യര്‍ഥിക്കുന്നതിന്റെയും ശബ്ദം കേട്ടതിനെത്തുടര്‍ന്ന് വിവരം അറിയിച്ചതനുസരിച്ച അഗ്നിശമനസേനയെത്തി ചുമര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളയാളെ രക്ഷപ്പെടുത്തിയത്. അവശാനായിരുന്ന ആളെ ഉടനെ ആശുപത്രിയിലേക്കു മാറ്റി.
ആളുകള്‍ മുറികള്‍ക്കകത്ത് പെട്ടുപോകുന്നതല്ലാതെ ഭിത്തിയുടെ അകത്ത് പെട്ടുപോകുന്ന സംഭവം അതീവ വിചിത്രമാണെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

തിയേറ്ററിന്റെ ചുമര്‍ വെട്ടിപ്പൊളിച്ച നിലയില്‍. ഈ ചുമരിന്റെ ഉള്ളിലായിരുന്നു ഒരു മനുഷ്യന്‍ കുടുങ്ങിക്കിടന്നത്

ഭിത്തിക്കകത്തെ പൊള്ളയായ ഭാഗത്ത് ഈ മനുഷ്യന്‍ എങ്ങിനെയാണ് എത്തിപ്പെട്ടത് എന്നത് സംബന്ധിച്ച് ഒരു ധാരണയും ആര്‍ക്കും ഇല്ല. എവിടെയാണ് ആള്‍ കുടുങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാനായി ഭിത്തി തുരന്നു നോക്കുകയും ഫൈബര്‍ ഒപ്റ്റിക് ക്യാമറ ഉപയോഗിച്ച് ആളെ കണ്ടെത്തുകയുമായിരുന്നു എന്ന സിറാക്കസ് ഫയര്‍ ഫോഴ്‌സ് അവരുടെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. ചുമര്‍ തുരന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
രണ്ടു മൂന്നു ദിവസം മുമ്പ് ഇയാള്‍ തിയേറ്ററില്‍ അലഞ്ഞു തിരിയുന്നതായി കണ്ടിരുന്നുവെന്ന് ലാന്‍ഡ് മാര്‍ക്ക് തിയേറ്ററിന്റെ ഡയറക്ടര്‍ പറയുന്നു. ആള്‍ പോയെന്നാണ് തിയേറ്റര്‍ ജീവനക്കാര്‍ കരുതിയത്. ഭിത്തിക്കകത്തേക്ക് ഇയാള്‍ വീണതോ കുടുങ്ങിയതോ എങ്ങിനെയെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. തണുപ്പ് മാറ്റാന്‍ ചുമരിനകത്ത് അഭയം തേടിയതാണോ എന്ന് സംശയിക്കുന്നുണ്ട്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണോ അപരിചിതന്‍ എന്നും സംശയിക്കുന്നു.

thepoliticaleditor
Spread the love
English Summary: person trapped inside the wall in newyork theatre

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick