Categories
kerala

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിന്റെ ബോഗികൾ പാളം തെറ്റി,ആർക്കും പരിക്കില്ലെന്നു ആദ്യ റിപ്പോർട്ട്

യശ്വന്ത്പൂരിലെക്കു പുറപ്പെട്ട കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിന്റെ അഞ്ചു ബോഗികൾ പാളം തെറ്റി. തമിഴ്നാട്ടിലെ ഓമല്ലൂരിൽ വെച്ചാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ട് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 7.30ഓടെ ബംഗളൂരുവിൽ എത്തേണ്ട ട്രെയിൻ ധർമ്മപുരി ജില്ലയിൽ വെച്ചായിരുന്നു അപകടം.

എഞ്ചിനും തൊട്ടടുത്തുള്ള ബോഗിയുമാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ലാത്തതിനാൽ തന്നെ ബംഗളൂരുവിലേക്ക് പോകേണ്ട യാത്രക്കാർ മറ്റു വാഹനങ്ങളിൽ യാത്ര തുടർന്നുവെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. ഇപ്പോൾ ബംഗളൂരു ഡിആർഎമ്മും സേലം ഡിആർഎമ്മും സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

thepoliticaleditor
Spread the love
English Summary: kannur-yaswanthpur-train-derailed-near-dharmapuri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick