Categories
kerala

ഷംസീറിന് നാക്കുപ്പിഴവ്…

നിയമസഭയില്‍ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ നാക്കുപ്പിഴ ആണെന്ന് ഏറ്റുപറഞ്ഞ് തിരുത്തി എ.എം.ഷംസീര്‍ എം.എല്‍.എ. ഡോക്ടര്‍മാരെക്കുറിച്ചാണ് ഷംസീര്‍ ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. നവംബര്‍ 9-ന് നിയമസഭയില്‍ കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്‍ ചര്‍ച്ചയില്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. എം.ബി.ബി.എസ്. ഡോക്ടര്‍മാരെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായെന്ന് ഷംസീര്‍ പിന്നീട് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ സമ്മതിക്കുന്നു. ഡോക്ടര്‍മാരുടെ സംഘടന ഇതില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. തുടരന്നാണ് പ്രത്യേകമായ ക്ഷമാപണം ഷംസീര്‍ നടത്തിയത്.

എന്റെ ഉദ്ദേശ്യം, എം.ബി.ബി.എസ്. ബിരുദമുള്ളവര്‍ ചിലയിടങ്ങളില്‍ അവര്‍ക്ക് പി.ജി. ഉണ്ടെന്ന് തോന്നിക്കത്തക്ക രീതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും അത് തടയണമെന്നുമായിരുന്നു. എന്റെ വാക്കു കൊണ്ടോ മനസ്സുകൊണ്ടോ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ സ്ലിപ്പ് ഓഫ് ടങ് ആയി വന്നുപോയി. ഇതില്‍ ഡോക്ടര്‍മാര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദിക്കുന്നു–ഇതാണ് ഷംസീര്‍ പറയുന്നത്.
നവംബര്‍ ഒന്‍പതിന് നിയമസഭയില്‍ ഷംസീര്‍ പറഞ്ഞത് ഇതായിരുന്നു–‘എംബിബിഎസുകാരന്‍ എംബിബിഎസ് ചികിത്സയെ നടത്താന്‍ പറ്റൂ. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേര് വച്ചുകൊണ്ട് അവന്‍ പീടിയാട്രിക്‌സ് ചികിത്സ നല്‍കുന്നു. അയാള്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ചികിത്സ നടത്തുന്നു. ഇങ്ങനെയുള്ള കള്ള നാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ പറ്റണം. എംബിബിഎസ് പഠിച്ചൊരാള്‍ എംബിബിഎസിനുള്ള ചികിത്സ മാത്രമേ നടത്താന്‍ പാടുള്ളൂ. അയാള്‍ ജനറല്‍ മെഡിസിന്‍, നെഫ്രോളജി, തുടങ്ങിയ ചികിത്സകള്‍ നല്‍കാന്‍ പാടില്ല. അത് തടയണം’.

thepoliticaleditor
Spread the love
English Summary: a n shamseer mla regrets for his comments about doctors in assembly

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick