Categories
kerala

നടന്‍ ജോജു കേസില്‍ സമവായ ശ്രമം ത്രിശങ്കുവില്‍?

കൊച്ചിയില്‍ കോണ്‍ഗ്രസ്‌ നടത്തയി റോഡ്‌ ഉപരോധത്തിനെതിരെ പ്രതികരിച്ചതിന്‌ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ അറസ്‌റ്റിലായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്റെ ജാമ്യഹര്‍ജിയില്‍ നടന്‍ ജോജു ജോര്‍ജ്ജ്‌ കക്ഷി ചേരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ഇതോടെ ജോജുവുമായി സമവായത്തിലൂടെ കേസ്‌ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തുടങ്ങിവെച്ച ചര്‍ച്ച പാതി വഴിയിലായി. സമവായ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ്‌ കേസില്‍ ജോജു കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്‌. തന്റെ മാതാപിതാക്കളെ അസഭ്യം പറയുകയും സ്ത്രീകളോട് മോശമായി പെരുമാറി എന്ന് ആരോപിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. ഈ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നാണ് ജോജു സമവായ ശ്രമങ്ങളുടെ ഭാഗമായി ആവശ്യപ്പെട്ടത്. എന്നാല്‍ ഇരുകൂട്ടരുടെ ഭാഗത്തും തെറ്റ് സംഭവിച്ചുവെന്നാണ് ഡിസിസി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞത്. ഇത് ജോജുവിന്‌ അസ്വസ്ഥത ഉണ്ടാക്കി എന്നാണ് അറിയുന്നത്. കാർ തകർത്ത കേസിൽ തന്റെ ഭാഗവും കോടതി കേൾക്കണം എന്നതാണ് ജോജുവിന്റെ മനോഗതം.

Spread the love
English Summary: Joju George moves for legal action in issues regarding congress protest...... Read more at: https://www.mathrubhumi.com/news/kerala/joju-george-moves-for-legal-action-in-issues-regarding-kochi road protest

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick