Categories
kerala

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചു

മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ പുല‍ർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

ആൻസിയും അഞ്ജനയും

2019 ലെ മത്സരത്തിലെ വിജയിയും റണ്ണറപ്പുമാണ് ആൻസിയും അഞ്ജനയും. 25കാരിയായ ആൻസി തിരുവനന്തപുരം ആലംകോട് സ്വദേശിയാണ്. 26-കാരിയായ അഞ്ജന തൃശൂർ സ്വദേശിയാണ്.

thepoliticaleditor

ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേ‍ർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില​ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.

Spread the love
English Summary: FORMER MISS KERALA KILLED IN A ROAD ACCIDENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick