Categories
latest news

ദീപാവലിക്ക് മുമ്പ് ജനത്തിന് വൻ ഇരുട്ടടി…. മനുഷ്യൻ എങ്ങിനെ ജീവിക്കും

ദീപാവലിക്ക് മുമ്പ് പെട്രോളിയം കമ്പനികൾ സാധാരണക്കാർക്ക് വൻ തിരിച്ചടി നൽകിയിരിക്കയാണ് . 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 264 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇപ്പോൾ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന് 2000.50 രൂപയായി. അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ചെന്നൈയിൽ 2133 രൂപ, കൊൽക്കത്ത -2073.50,ഡൽഹി -2000.50,മുംബൈ-1950.00 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ വില. തുടർച്ചയായ ആറാം ദിവസവും പെട്രോൾ, ഡീസൽ വിലയും വർധിപ്പിച്ചിട്ടുണ്ട്.

ഈ വർഷം ഇതുവരെ സിലിണ്ടറിന്റെ വില 668.50 രൂപ കൂടി

2020- ൽ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1332 രൂപയായിരുന്നു, അത് ഇപ്പോൾ 2000.50 ആയി. അതായത്, ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന്റെ വില 668.50 രൂപ വർധിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലക്കൂടുതൽ ഹോട്ടൽ ഭക്ഷണ വില വലിയ തോതിൽ ഉയരാൻ ഇടയാക്കും എന്നുറപ്പാണ്. വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞ മാസം വർധിപ്പിച്ചിരുന്നു. സബ്‌സിഡിയില്ലാത്ത 14.2 കിലോ ഗാർഹിക ഗ്യാസ് സിലിണ്ടറിന് ഡൽഹിയിലും മുംബൈയിലും ഇപ്പോൾ 899.50 രൂപയാണ് വില.

thepoliticaleditor

പെട്രോളിനും ഡീസലിനും ഇന്നും 35-35 പൈസ വർധിപ്പിച്ചു.

Spread the love
English Summary: A BIG PRIZE HIKE ON COMMERCIAL GAS CYLINDERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick