Categories
social media

മരം മുറി നേരത്തെ തീരുമാനിച്ചത്…സുപ്രീം കോടതിയെയും അറിയിച്ചു… അതിന്റെ കുറിപ്പ് പുറത്തായി

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നു എന്നതിന് തെളിവ് പുറത്തായി. ഇക്കാര്യം കേരളം സുപ്രീം കോടതിയെ അറിയിച്ചത്തിന്റെ കുറിപ്പാണ് വിവാദത്തിൽ സർക്കാർ ഒന്നും അറിഞ്ഞില്ല എന്ന വാദത്തിനെ മുന ഓടിക്കുന്നത്. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്. മരം മുറിക്കാന്‍ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. സെപ്റ്റംബര്‍ 17ന് കേരളവും തമിഴ്‌നാടും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നിട്ടില്ലെന്നും മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു.

Spread the love
English Summary: evidence of decision of kerala to cut trees from baby dam revealed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick