Categories
latest news

കങ്കണയ്ക്ക് നൽകിയ പദ്മശ്രീ തിരിച്ചെടുക്കണമെന്ന് രാഷ്ട്രപതിയോട് കോൺഗ്രസ്

ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ ആണെന്ന നടി കങ്കണ റണാവത്തിന്റെ അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് പരിഹാസവും വിമർശനവുമായി രംഗത്ത് വന്നു. യാചിച്ചവര്‍ക്ക് മാപ്പും ധീരമായി പോരാടിയവര്‍ക്ക് സ്വാതന്ത്ര്യവും ലഭിച്ചുവെന്ന് കോൺഗ്രസ് പരിഹസിച്ചു. വിനായക് സവർക്കർ ആൻഡമാൻ ജയിലിൽ വെച്ച് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തതിനെയാണ് പാർട്ടി ഉദ്ദേശിച്ചത്. ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. കങ്കണയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദേശീയ മഹിളാ കോണ്‍ഗ്രസ്കത്തയച്ചു. രാജ്യത്തെ ഭരണഘടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാള്‍ക്ക് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹതയില്ലെന്ന് കത്തില്‍ പറയുന്നു. പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരല്ലാത്തവര്‍ക്ക് അതു നല്‍കിയാല്‍ എന്തുസംഭവിക്കുമെന്നതിന്റെ തെളിവാണ് കങ്കണയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു. കങ്കണയുടെ പദ്മശ്രീ തിരിച്ചെടുക്കണമെന്ന് മുന്‍കേന്ദ്രമന്ത്രിയായ ആനന്ദ ശര്‍മയും ആവശ്യപ്പെട്ടു. ശിവസേനയും ഇതേ ആവശ്യം ഉന്നയിച്ചു.

Spread the love
English Summary: take back the padmasree citation given to kangana says congress

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick