Categories
latest news

നാല്‌ സിആര്‍പിഎഫ്‌ ജവാന്‍മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു, മൂന്നു പേരെ പരിക്കേല്‍പിച്ചു

എ.കെ.-47 തോക്കു കൊണ്ട്‌ സിആര്‍പിഎഫ്‌ ജവാന്‍ തുരുതുരാ വെടിവെച്ചതില്‍ നാല്‌ സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവം നാടിനെ ഞെട്ടിച്ചു. ഛത്തീസ്‌ഗഢിലെ സുക്‌മ ജില്ലയിലാണ്‌ സംഭവം. 50-ാം ബറ്റാലിയന്‍ ക്യാമ്പില്‍ ഇന്ന്‌ പുലര്‍ച്ചെ നാലുമണിക്കാണ്‌ ദാരുണ സംഭവം. കോണ്‍സ്‌റ്റബിള്‍ റീതേഷ്‌ രഞ്‌ജന്‍ ആണ്‌ സര്‍വ്വീസ്‌ തോക്കുപയോഗിച്ച്‌ വെടിയുതിര്‍ത്തത്‌. കോണ്‍സ്‌റ്റബിള്‍മാരായ രാജ്‌മണി കുമാര്‍ യാദവ്‌, റജിബ്‌ മണ്ഡല്‍, ധന്‍ജി, ധര്‍മ്മേന്ദ്ര കുമാര്‍ എന്നിവരാണ്‌ മരിച്ചത്‌. പരിക്കേറ്റ രണ്ടു പേരെ റായ്‌പൂരിലെ ആശുപത്രിയിലേക്ക്‌ ഹെലികോപ്‌റ്ററില്‍ കൊണ്ടുപോയിട്ടുണ്ട്‌.

ലിംഗന്‍പള്ളി ഗ്രാമത്തിലെ മരായ്‌ഗുഡ പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലായിരുനനു ക്യാമ്പ്‌. തലസ്ഥാനമായി റായ്‌പൂരില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയാണ്‌ ഈ സ്ഥലം. അക്രമം കാണിച്ചയാളിന്റെ ഉദ്ദേശ്യം എന്താണെന്ന്‌ മനസ്സിലായിട്ടില്ലെന്നും ചോദ്യം ചെയ്‌തുവരികയാണെന്നും ഐ.ജി. പി. സുന്ദര്‍രാജ്‌ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: 4-crpf-jawans-killed-3-injured-after-colleague-opens-fire

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick