Categories
latest news

അഫ്‌ഗാനിസ്ഥാനില്‍ ജനിച്ചു വളര്‍ന്ന ഏക ജൂത കുടുംബം രാജ്യം വിട്ടു, കാനഡയിലേക്ക്‌ കുടിയേറും

താലിബാന്‍ ഭരണം വന്നതോടെ ജീവന്‍ ഭീഷണിയിലായി അഫ്‌ഗാനില്‍ കഴിഞ്ഞിരുന്ന രാജ്യത്തെ ഏക ജൂത കുടുംബം അവിടം ഉപേക്ഷിച്ചു. ഏഴ്‌ പേരടങ്ങിയ കുടുംബമാണ്‌ രാജ്യം വിട്ടത്‌. 83-കാരിയായ തോബ മൊറാദിയും മറ്റ്‌ ആറ്‌ പേരും അഫ്‌ഗാനിസ്ഥാനില്‍ നിന്നും പലായനം ചെയ്‌ത്‌ താല്‍ക്കാലികമായി അല്‍ബേനിയയിലാണ്‌ പാര്‍ക്കുന്നത്‌. ഇവര്‍ ജനിച്ചു വളര്‍ന്നതെല്ലാം അഫ്‌ഗാനിസ്ഥാനില്‍ തന്നെയായിരുന്നു. ഇപ്പോള്‍ ഇസ്രായേല്‍ പ്രസിഡണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഇസ്രഎയ്‌ഡ്‌ എന്ന മനുഷ്യാവകാശ സംഘടനയാണ്‌ ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്‌. തോബയുടെ നാല്‌ മക്കള്‍ ജീവിക്കുന്ന കാനഡയിലേക്ക്‌ പോകാനാണ്‌ ഇവര്‍ ഉദ്ദേശിക്കുന്നത്‌.
തൊബ മൊറാദി ജനിച്ചതും വളര്‍ന്നതും അഫ്‌ഗാനിസ്ഥാനിലാണ്‌ എന്നത്‌ പ്രത്യേകം പറയേണ്ട കാര്യമാണ്‌. ആ അര്‍ഥത്തില്‍ അവരുടെ മാതൃഭൂമി അഫ്‌ഗാനിസ്ഥാന്‍ തന്നെയാണ്‌. അവിടെ ഇപ്പോഴാണ്‌ ഇത്രയധികം ഭീഷണി നേരിടേണ്ടിവന്നത്‌.

തോബയുടെ നാല്‌ മക്കള്‍ നിലവില്‍ കാനഡയില്‍ സ്ഥിരതാമസക്കാരാണ്‌. തോബയും കാനഡയിലേക്ക്‌ തന്നെ പോകാനാണ്‌ പദ്ധതിയിട്ടിരിക്കുന്നതെന്ന്‌ വാര്‍ത്താ മാധ്യമമായ ഖാമ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തോബയുടെ സഹോദരങ്ങള്‍ 1960-80 കാലഘട്ടങ്ങളിലായി ഇസ്രായേലിലേക്ക്‌ താമസം മാറ്റിയെങ്കിലും തോബ അഫ്‌ഗാനില്‍ തന്നെ തുടരുകയായിരുന്നു. തോബയുടെ അകന്ന ബന്ധുവായ സാബുലോണ്‍ സോമാന്റോവും കഴിഞ്ഞ മാസം അഫ്‌ഗാനിസ്ഥാനില്‍ നിന്നും മാറിയിരുന്നു.

thepoliticaleditor
Spread the love
English Summary: the last jew family in afghanisthan leaves the country

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick