Categories
latest news

ഗോവയില്‍ തൃണമൂലിന്റെ വരവ്‌ കോണ്‍ഗ്രസിന്‌ വേവലാതി

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സംസ്ഥാന ഭരണം കോണ്‍ഗ്രസിന്‌ നേടാന്‍ കഴിയാതെ പോയ സംസ്ഥാനമാണ്‌ ഗോവ. കുറച്ചു സീറ്റ്‌ മാത്രമുള്ള ബി.ജെ.പി. ഗോവ ഭരിക്കുകയും ചാക്കിട്ടു പിടുത്തത്തിലൂടെ എം.എല്‍.എ.മാരെ വര്‍ധിപ്പിച്ച്‌ ഭരണം നിലനിര്‍ത്തുകയും ചെയ്യുന്നു. കോണ്‍ഗ്രസിന്‌ ശക്തിയുള്ള ഗോവയില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പാണ്‌. എന്നാല്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കാന്‍ തക്ക ഒരു പാര്‍ടി ഗോവയില്‍ വേരുറപ്പിക്കുകയാണ്‌–തൃണമൂല്‍ കോണ്‍ഗ്രസ്‌. ബി.ജെ.പി.ക്ക്‌ ബദല്‍ തൃണമൂല്‍ എന്ന തോന്നാല്‍ ബംഗാള്‍ തിരഞ്ഞെടുപ്പോടെ സൃഷ്ടിക്കപ്പെട്ടത്‌ മുതലെടുത്താണ്‌ തൃണമൂല്‍ ഗോവയിലെത്തിയിരിക്കുന്നത്‌. കോണ്‍ഗ്രസിന്റെ അണികളും നേതാക്കളും തൃണമൂലിലേക്ക്‌ ഒഴുകാനുള്ള സാധ്യത വളരെയേറെയാണ്‌. കഴിഞ്ഞ ആഴ്‌ച അതിന്റെ തുടക്കം കാണുകയും ചെയ്‌തു. ഗോവയിലെ മുതിര്‍ന്ന ഒരു കോണ്‍ഗ്രസ്‌ നേതാവ്‌ തൃണമൂലില്‍ ചേര്‍ന്നു.
മമത ബാനര്‍ജി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഗോവയില്‍ എത്തിയത്‌ വ്യാഴാഴ്‌ചയാണ്‌. വെള്ളിയാഴ്‌ച പ്രമുഖ നടി നഫീസ അലിയും ടെന്നീസ്‌ താരം ലിയാണ്ടര്‍ പേസും തൃണമൂലില്‍ അംഗത്വമെടുത്തു. മമത ബാനര്‍ജി ഗോവയിലെ ഹിന്ദു ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി.

ഗോവയില്‍ ആദ്യമായാണ്‌ മമത ബാനര്‍ജിയുടെ സന്ദര്‍ശനം. ഇത്‌ സംസ്ഥാനത്തെ രാഷ്ട്രീയ ഭൂമികയില്‍ കാര്യമായ മാറ്റത്തിന്‌ വഴി വെക്കുമെന്നാണ്‌ ആദ്യ സൂചന. ഗോവയില്‍ ബി.ജെ.പി.യെ കീഴടക്കാന്‍ തൃണമൂല്‍ എ്‌ന്ന മുദ്രാവാക്യമാണ്‌ മമത മുന്നോട്ടു വെക്കുന്നത്‌. ഇതില്‍ ആകൃഷ്ടരാവാന്‍ പോകുന്നത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും നേതാക്കളും ആയിരിക്കും. മമത എന്ന ധീരയായ പോരാളിയാണ്‌ തൃണമൂലിന്റെ ആവേശ മൂലധനം.
കോണ്‍ഗ്രസ്‌ ഇത്‌ തിരിച്ചറിയുന്നതിന്റെ സൂചന കണ്ടു തുടങ്ങി. അവരുടെ കാല്‍ക്കീഴില്‍ നിന്നും മണ്ണ്‌്‌ നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണെന്ന തിരിച്ചറിവില്‍ ഇന്ന രാഹുല്‍ഗാന്ധി തിരക്കിട്ട്‌ ഗോവയിലേക്കെത്തുകയാണ്‌. പാര്‍ടി നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും യോഗം ഇന്ന്‌ രാഹുല്‍ ഡോണ പോളയില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌.

thepoliticaleditor
Spread the love
English Summary: thrinamool congress launches in goa, congress in vigilence

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick