Categories
kerala

ബുധനാഴ്ച മുതല്‍ വീണ്ടും കനത്ത മഴ വന്നേക്കാം

ബുധനാഴ്ച മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത ഞായറാഴ്ച വരെ മഴ തുടരും. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യുനമർദം ദുർബലമായതിനെ തുടർന്നാണ് മഴയ്ക്ക് താൽക്കാലിക ശമനമുണ്ടാകുന്നത്. എന്നാൽ കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ അടുത്ത നാല് ദിവത്തേയ്ക്ക് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20) മുതൽ 3-4 ദിവസങ്ങളിൽ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നൽകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 20 നു 10 ജില്ലകളിലും ഒക്ടോബർ 21 നു 6 ജില്ലകളിലും മഞ്ഞ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 18 രാത്രി 11.30 വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാനും കടൽ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബർ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു. കേരള-കർണാടക-ലക്ഷദ്വീപ് മേഖലകളിൽ മത്സ്യബന്ധനം നാളെ വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

thepoliticaleditor
Spread the love
English Summary: RAIN MAY HIT AGAIN FROM WEDNESDAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick