Categories
latest news

തടങ്കലിലാക്കിയ പൊലീസിനെതിരെ പ്രിയങ്ക ഗാന്ധിയുടെ ചൂല്‍ പ്രതിഷേധം

തന്നെ തടങ്കലിലാക്കിയ യു.പി. പൊലീസിനെതിരെ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പുത്തന്‍ പ്രതിഷേധത്തിന്റെ വീഡിയോ വൈറലായി. നാല്‌ കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂരിലേക്ക്‌ പോയ പ്രിയങ്കയെ തടഞ്ഞ്‌ സീതാപൂരിലെ ഗസ്റ്റ്‌ ഹൗസില്‍ തടങ്കലിലാക്കിയതോടെയാണ്‌ പ്രിയങ്ക ചൂലെടുത്ത്‌ ഗസ്റ്റ്‌ ഹൗസ്‌ അടിച്ചു വാരിക്കൊണ്ട്‌ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്‌. കോണ്‍ഗ്രസ്‌ പങ്കുവെച്ച ഈ വീഡിയോ വൈറലായി.
ഇന്നലെ ലഖ്‌നൊയില്‍ പൊലീസ്‌ വീട്ടറസ്റ്റിലാക്കാന്‍ ശ്രമിച്ചെങ്കിലും പ്രിയങ്ക ഉത്തരവ്‌ ലംഘിച്ച്‌ സംഭവസ്ഥലത്തേക്ക്‌ പോവുകയായിരുന്നു. ഇന്ന്‌ പുലര്‍ച്ചെ 5.30-ന്‌ സംഘര്‍ഷ സ്ഥലത്തേക്കെത്തുന്നതിനു മുന്‍പ്‌ പൊലീസ്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സീതാപുര്‍ ജില്ലയിലെ ഒരു ഗസ്റ്റ്‌ ഹൗസിലേക്ക്‌ കൊണ്ടുപോയി.

Spread the love
English Summary: priyanka protested in a new way in police custody

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick