Categories
latest news

സക്കർബെർഗ് തന്റെ കമ്പനിക്കു പേരിട്ടു…ആപ്ലിക്കേഷനുകളും വിര്‍ച്വല്‍ സാങ്കേതികവിദ്യയും ഇനി ഒരു പ്ലാറ്റ്‌ഫോമില്‍ ഒരു ബ്രാന്‍ഡില്‍

ഫേസ്ബുക് അധിപൻ മാർക് സക്കര്‍ബര്‍ഗ് തന്റെ കമ്പനിക്ക് പുതിയ പേര് നൽകി — മെറ്റ . ഇന്നലെ കമ്പനിയുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് പുതിയ പേര് പുറത്തു വിട്ടത്. ആപ്ലിക്കേഷനുകളും വിര്‍ച്വല്‍ സാങ്കേതികവിദ്യയും ഒരുമിച്ച്‌ ഒരു പ്ലാറ്റ്‌ഫോമില്‍ ഒരു ബ്രാന്‍ഡില്‍ അവതരിപ്പിക്കുകയാണ്‌ മെറ്റ-യിലൂടെ ഉദ്ദേശിക്കുന്നതെന്ന്‌ ഒരു ഓണ്‍ലൈന്‍ പ്രസ്‌താവനയില്‍ സക്കര്‍ബര്‍ഗ്‌ വിശദീകരിക്കുന്നു. ഒരു മെറ്റാവേഴ്‌സ് കമ്പനി എന്നതാണ് സക്കര്‍ബര്‍ഗ് ഉദ്ദേശിക്കുന്നത്. വെറും സമൂഹമാധ്യമം എന്ന പേരില്‍ ഒതുങ്ങാതെയുള്ള പുതിയ പദ്ധതികളാണ് ഇതിൽ.

സക്കര്‍ബര്‍ഗ്‌ തന്റെ കമ്പനിയുടെ പുതിയ പേര്‌ പ്രഖ്യാപിക്കുന്നു

എന്താണ് മെറ്റാ വേഴ്സ്

നിങ്ങളുടെ മുന്നിൽ യഥാർത്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുന്ന തരം പ്ലാറ്റുഫോമുകൾ ഉണ്ടാക്കുകയാണ് മെറ്റാവേഴ്സ്. മീറ്റിങുകള്‍, യാത്രകള്‍, ഗെയിമിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുക എന്നതാണേ്രത ലക്ഷ്യം. സാങ്കേതികവിദ്യയുടെ പുതിയ പതിപ്പ് ഉപയോഗിച്ച്, മുന്നിൽ ഇല്ലാത്ത ഒന്നിനെ സ്പർശിക്കാനും മണം അനുഭവിക്കാനും കഴിയും. ഇതിനെയാണ് മെറ്റാവേഴ്സ് എന്ന് വിളിക്കുന്നത്. മെറ്റാവേഴ്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1992-ൽ സയൻസ് ഫിക്ഷൻ രചയിതാവ് നീൽ സ്റ്റീഫൻസൺ ആണെന്നു ചരിത്രം.

thepoliticaleditor

സമൂഹമാധ്യ പ്ലാറ്റ്‌ഫോമിന്റെ ഫേസ്ബുക്ക് എന്ന പേര് തുടരും. ഇതും ഇസ്റ്റഗ്രാം, വാട്‌സ് ആപ്, ഒക്കുലസ് എന്നീ ആപുകളും പുതിയ കമ്പനിയുടെ കീഴിലേക്ക് കൊണ്ടുവരാനാണ് പരിപാടി.
സമൂഹമാധ്യമം എന്ന നിലയില്‍ നിന്നും മാറി ഗെയിമിങ്, ചാറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടാക്കാനും ഒപ്പം സെല്‍ഫോണ്‍ തുടങ്ങിയവയും വിവിധ ഗാഡ്ജറ്റുകളും സ്വന്തമായി അവതരിപ്പിക്കാനും സക്കര്‍ബര്‍ഗിന്റെ പുതിയ കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Spread the love
English Summary: marc sukerberg named his company

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick