Categories
kerala

കോട്ടയത്തും പത്തനംതിട്ടയിലും കൊല്ലത്തും കനത്ത മഴ…എരുമേലിയിലും ആര്യങ്കാവിലും ഉരുള്‍പൊട്ടി…പുനലൂരില്‍ മലവെള്ളപ്പാച്ചിലില്‍ നാശം…

ചക്രവാതച്ചുഴലിയെത്തുടര്‍ന്നുണ്ടായെന്നു കരുതുന്ന കനത്ത മഴ മധ്യ-തെക്കന്‍ കേരളത്തില്‍ വലിയ കെടുതികള്‍ വരുത്തിക്കൊണ്ടിരിക്കയാണ്‌.എരുമേലി തെക്ക് വില്ലേജിൽ മൂക്കൻ പെട്ടി, ഏഞ്ചൽ വാലി പ്രദേശങ്ങളിൽ ഉരുൾ പൊട്ടലിൽ രണ്ട് വീട് പൂർണ്ണമായും എട്ട് വീടുകൾ ഭാഗികമായും തകർന്നു
രണ്ട് കലുങ്കുകൾക്കും നാശമുണ്ട്
അപകട സാധ്യത കണക്കിലെടുത്ത് ആൾക്കാരെ മാറ്റി പാർപ്പിച്ചു. റോഡ്, പാലം എന്നിവക്ക് കേടുപാടുകൾ ഇല്ല. ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. മണ്ണ്ഒഴുകി വന്നതു മൂലം റോഡിലുണ്ടായ ചെറിയ തടസ്സങ്ങൾ നാളെ നീക്കും.
പുനലൂരിൽ മലവെള്ളപ്പാച്ചിലിൽ 4 വീട്ടുകളിൽ വെള്ളം കയറി. ജീപ്പും കാറും ഓട്ടോ റിക്ഷയും ഒഴുക്കിൽ പെട്ടു. ആര്യങ്കാവിൽ ഉരുള്പൊട്ടലുണ്ടായതായും വാപക നാശ നഷ്ടം സംഭവിച്ചതായും സൂചനയുണ്ട്.
കോട്ടയത്ത് സിപിഎം ലോക്കൽ സമ്മേളനം നടന്ന വട്ടപ്പാറയിലെ വേദിക്കരികിൽ ഉരുൾ പൊട്ടി. ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് സമ്മേളനം നിർത്തി വെച്ചു .

Spread the love
English Summary: heavy rain and land slide in centre and south kerala today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick