Categories
kerala

സി.പി.എം.ലോക്കല്‍ സമ്മേളനത്തില്‍ നിന്നും കോമത്ത്‌ മുരളീധരന്‍ ഇറങ്ങിപ്പോയി, പാര്‍ടിയില്‍ നിന്നുള്ള ഇറക്കമോ…?

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പു വേളയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ഏരിയാകമ്മിറ്റിയില്‍ നിന്നും ലോക്കല്‍കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തലിനു വിധേയനായ തളിപ്പറമ്പ നഗരസഭാ മുന്‍ വൈസ്‌ ചെയര്‍മാന്‍ കൂടിയായ കോമത്ത്‌ മുരളീധരന്‍ ഇന്നലെ നടന്ന തളിപ്പറമ്പ്‌ സി.പി.എം. ലോക്കല്‍ സമ്മേളനത്തില്‍നിന്നും ഇറങ്ങിപ്പോയി. ഇനി പാര്‍ടിയിലേക്കില്ലെന്നും പറഞ്ഞാണ്‌ മുരളീധരന്‍ ഇറങ്ങിപ്പോയതെന്നു പറയുന്നു. സമ്മേളനത്തില്‍ വിഭാഗീയത ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌. കീഴാറ്റൂരില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഉച്ചയ്‌ക്കായിരുന്നു സംഭവം. പിന്നീട്‌ മുരളീധരന്‍ സമ്മേളനത്തിലേക്ക്‌ തിരിച്ചെത്തിയില്ല.
രണ്ടു പേരെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ മുരളീധരനും മറ്റു ചിലരും കടുത്ത വിമര്‍ശനം ഉയര്‍ത്തിയതായാണ്‌ പറയുന്നത്‌.
തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിഭാഗീയ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട മുരളീധരന്‍ പിന്നീട്‌ ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ ഏരിയാ സെക്രട്ടറി കെ.സന്തോഷിനെ രൂക്ഷമായി അധിക്ഷേപിച്ചു സംസാരിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു. ഇത്‌ പാര്‍ടി ഗൗരവമായി കാണുകയും ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും വിശദീകരിക്കുകയും മുരളീധരനെതിരായ നടപടി സര്‍ക്കുലറായി അയക്കുകയും ചെയ്‌തിരുന്നു. ആ സമയത്ത്‌ പാര്‍ടി വിടാനൊരുങ്ങിയ മുരളീധനരെ ജില്ലാ നേതൃത്വം അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കുകയായിരുന്നു.
ഇപ്പോഴത്തെ മുരളീധരന്റെ നടപടിയോടെ അദ്ദേഹം പാര്‍ടിയില്‍ നിന്നും പൂര്‍ണമായും പുറത്തേക്കുള്ള വഴിയിലാണെന്നാണ്‌ സംശയിക്കപ്പെടുന്നത്‌.

Spread the love
English Summary: K MURALIDHARAN SPLITS ON CPM STANDS IN LOCAL CONFERANCE AND QUITS THE CONFERANCE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick