Categories
kerala

സ്‌കൂളുകളില്‍ ഷിഫ്‌റ്റും കുട്ടികളുടെ വരവു പോക്കും ക്രമീകരിക്കും–വിദ്യാഭ്യാസമന്ത്രി

കുട്ടികള്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ കൊവിഡ്‌ കാലത്ത്‌ ഷിഫ്‌റ്റ്‌ നടപ്പാക്കുമെന്നും കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാന്‍ ക്രമീകരണം ഉണ്ടാക്കുമെന്നും മറ്റ്‌ കൊവിഡ്‌ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. എല്ലാ കാര്യങ്ങളും വകുപ്പുമായി ആലോചിച്ചു തന്നെയാണ്‌ തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചത്‌ വിദ്യാഭ്യാസവകുപ്പ്‌ അറിഞ്ഞില്ല എന്ന വിമര്‍ശനം ശരിയല്ലെന്നും മന്ത്രി സൂചിപ്പിച്ചു.

ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചര്‍ച്ചകള്‍ നടത്തും. കുട്ടികള്‍ സ്‌കൂളുകളിലെത്തുമ്പോള്‍ മാസ്‌ക്, സാനിട്ടൈസര്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ തുടങ്ങിയവ പാലിക്കുന്നതിനും കുട്ടികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയില്‍ വിശദമായ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

thepoliticaleditor
Spread the love
English Summary: wast arrangements to restart schools says minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick