Categories
kerala

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് 22-ന്, ഓപ്ഷന്‍ പുനക്രമീകരിക്കാനും തെറ്റു തിരുത്താനും 16 വരെ സമയം

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് സപ്തംബര്‍ 22-ന് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചു. തിരുത്തലിന് 16-ന് വൈകീട്ട് അഞ്ച് മണി വരെ സമയം ഉണ്ട്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഉപയോഗിച്ച HSCAP സൈറ്റ് വഴി പ്രവേശിച്ച് ലോഗിന്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ് വേഡും നല്‍കിയാല്‍ ട്രയല്‍ അലോട്ട്‌മെന്റ് കിട്ടിയതിന്റെ വിശദാംശം തെളിയും. ഇതേ പേജില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷന്‍ ലിങ്കില്‍ പ്രവേശിച്ചാല്‍ അപേക്ഷാവിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം. നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുന ക്രമീകരിക്കണമെങ്കില്‍ അതിനും കഴിയും. പുതിയത് കൂട്ടിച്ചേര്‍ക്കുകയും ആവാം. മാത്രമല്ല, ബോണസ് പോയിന്റ്, പ്രദേശവാസിയായാലുള്ള ഇളവ് തുടങ്ങിയ കാര്യങ്ങളില്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കാനും ഈ അവസരം ഉപയോഗിക്കണം.

Spread the love
English Summary: PLUS ONE FIRST ALLOTMENT ON SEPT 22

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick