Categories
latest news

ജപ്പാനില്‍ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും, ലിബറൽ ഡെമോക്രാറ്റ് ജയം ഉറപ്പ്

ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ആരെന്ന്‌ ബുധനാഴ്‌ച അറിയാം. കൊവിഡ്‌ മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കടുത്ത വിമര്‍ശനം നേരിടുന്ന നിലവിലുള്ള പ്രധാനമന്ത്രി യോഷിഹിത സുഗയ്‌ക്കു പകരം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ്‌ ഏതാനും മണിക്കൂറുകള്‍ക്കകം നടക്കും. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്‌ പാര്‍ടിക്ക്‌ ഭൂരിപക്ഷം ഉള്ളതിനാല്‍ അവരുടെ സ്ഥാനാര്‍ഥി തന്നെയായിരിക്കും ഉറപ്പായും ജയിക്കുക. വാക്‌സിനേഷന്‍ മന്ത്രി ടാരോ കോനോ, മുന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിത എന്നവരാണ്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ മുന്നില്‍.

ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികൾ ടോക്കിയോയിലെ പാർട്ടി ആസ്ഥാനത്ത് സംയുക്ത വാർത്താ സമ്മേളനത്തിന് മുമ്പ് ഫോട്ടോക്ക് പോസ് ചെയ്യുന്നു

രണ്ട്‌ വനിതകളും രംഗത്തുണ്ട്‌. യാഥാസ്‌തിക കക്ഷിക്കാരിയായ സനേ തകൈച്ചിയും ലിബറല്‍ പാര്‍ടിക്കാരിയായ ലീനിങ്‌ സീക്കോ നോഡയും. മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പിന്തുണയുള്ള സനേ തകയ്‌ചിക്കു ഉയര്‍ന്ന സാധ്യത കല്‍പിക്കപ്പെടുന്നു.

thepoliticaleditor

കോനോ പരിഷ്‌കരണ വാദിയായാണ്‌ അറിയപ്പെടുന്നത്‌. ആണവോര്‍ജ്ജത്തിന്‌ അനുകൂലമായ നിലപാടാണ്‌ ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്‌. കിഷിദയാവട്ടെ പുതിയ മുതലാളിത്തത്തിന്റെ വക്താവാണ്‌. നോഡയാകട്ടെ സ്‌ത്രീകളുടെ അവകാശങ്ങളും വൈവിധ്യവും പിന്തുണയ്‌ക്കുന്ന വ്യക്തിയായി അറിയപ്പെടുന്നു. കണ്‍സര്‍വേറ്റീവ്‌ വിഭാഗക്കാരിയായ തകൈച്ചി കൂടുതല്‍ സൈനിക ശക്തി വേണമെന്ന്‌ വാദിക്കുന്ന വനിതയാണ്‌.

എല്ലാ സ്ഥാനാർത്ഥികളും ജപ്പാൻ-യുഎസ് സുരക്ഷാ ബന്ധങ്ങളെയും ഏഷ്യയിലെയും യൂറോപ്പിലെയും സമാന ചിന്താഗതിക്കാരായ ജനാധിപത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തെയും പിന്തുണയ്ക്കുന്നു, ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കണം എന്ന ചിന്ത എല്ലാ കക്ഷികളും പങ്കു വെക്കുന്നു. ഷിൻസോ ആബെയുടെ നിഴലിൽ നിന്ന് പാർട്ടിക്ക് മാറാൻ കഴിയുമോ എന്നതിന്റെ പരീക്ഷണമായാണ് ബുധനാഴ്ചത്തെ വോട്ടെടുപ്പിനെ പൊതുവെ കാണുന്നത്. ഗവൺമെന്റിലും പാർട്ടി കാര്യങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനം വലിയ തോതിൽ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ സൃഷ്ടിച്ചിരുന്നു . എന്ന് മാത്രമല്ല പാർട്ടിയെ കൂടുതൽ വലതു പക്ഷത്തേക്ക് നയിക്കുകയും ചെയ്തിരുന്നു എന്നും വിലയിരുത്തപ്പെടുന്നു,

Spread the love
English Summary: japan will elect new prime minister today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick