Categories
kerala

കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.14

കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്.

thepoliticaleditor

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3676, തൃശൂര്‍ 2667, കോഴിക്കോട് 2400, എറണാകുളം 2225, പാലക്കാട് 1522, കൊല്ലം 1332, കണ്ണൂര്‍ 1057, തിരുവനന്തപുരം 973, ആലപ്പുഴ 1034, കോട്ടയം 914, കാസര്‍ഗോഡ് 697, വയനാട് 660, ഇടുക്കി 429, പത്തനംതിട്ട 374 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 22, കണ്ണൂര്‍ 13, തൃശൂര്‍ 12, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, കൊല്ലം 4, കോട്ടയം, എറണാകുളം 2 വീതം, ഇടുക്കി, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

Spread the love
English Summary: todays covid data updation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick