Categories
kerala

നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന തരം പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍

കൊല്ലത്തെ വിസ്മയ വി.നായര്‍ സ്ത്രീധന പീഢനത്തെത്തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ നിരാഹാരമനുഷ്ഠിച്ച് മനസ്സാക്ഷിയെ ഉണര്‍ത്തി വാര്‍ത്ത സൃഷ്ടിച്ച കേരള ഗവര്‍ണര്‍ വീണ്ടും സുപ്രധാനമായ ഒരു അഭിപ്രായപ്രകടനത്തിലൂടെ ശ്രദ്ധേയനായി. നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരസ്യങ്ങള്‍ക്ക് പൊതുജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. ജ്വല്ലറി പരസ്യങ്ങളില്‍ വധുവിനെ മോഡലാക്കി കൊണ്ടുള്ള ചിത്രങ്ങള്‍ ഒഴിവാക്കണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഇത് സഹായിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിവാഹത്തിനായി വധു ആഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പരസ്യങ്ങളില്‍ നല്‍കാറുള്ളത്. ഇതിന് മാറ്റമുണ്ടാകണം. പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ദേശിച്ചു.

thepoliticaleditor
Spread the love
English Summary: kerala governer ariff khan asks to avoid posh bride advertisements

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick