Categories
kerala

ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ മകന് പത്ത് വർഷത്തെ കഠിനതടവ്

ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ മകന് പത്ത് വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതിയുടേതാണ് വിധി. പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. നിലമ്പൂർ പോത്തുങ്കൽ സ്വദേശി പെരുങ്കനത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. തുടർന്ന് മകൻ പ്രജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2017 ഏപ്രിൽ 10നായിരുന്നു കേസിനാസ്പദമായ സംഭവം. ബലാത്സംഗ ശ്രമത്തിനിടെ പ്രജിത്ത് കുമാർ അമ്മയായ രാധാമണിയുടെ തല ചുവരിൽ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. പ്രൊസിക്യൂഷൻ വാദങ്ങളെ അംഗീകരിച്ച മഞ്ചേരി അഡീഷണൽ സെക്ഷൻസ് കോടതി പ്രതിക്ക് പത്ത് വർഷം തടവ് വിധിക്കുകയായിരുന്നു.

Spread the love
English Summary: court convicted youth ten years imprisonment for killing his mother during sexual abuse

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick