Categories
latest news

പഞ്ചാബിലെ അഞ്ച്‌ അകാലിദള്‍ നേതാക്കള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു…അതിലെ രഹസ്യം

കാര്‍ഷിക നിയമ പ്രശ്‌നത്തില്‍ ബി.ജെ.പി.യുമായുള്ള മുന്നണിബന്ധം തന്നെ ഉപേക്ഷിച്ച അകാലിദളിന്റെ അഞ്ച്‌ നേതാക്കള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്‌ പഞ്ചാബ്‌ രാഷ്ട്രീയത്തിലെ വലിയ കൗതുകമായി. വലിയ നേതാക്കളൊന്നുമല്ല ബി.ജെ.പി.യിലേക്ക്‌ പോയത്‌. ഇത്‌ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമത്തിന്റെ തുടക്കമായിട്ടാണ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. അഞ്ച്‌ പേര്‍ക്കൊപ്പം ബി.ജെ.പി.യില്‍ ചേര്‍ന്ന മറ്റൊരാള്‍ ദൂരദര്‍ശന്റെ മൂന്‍ അവതാരകന്‍ ആണ്‌. ബി.ജെ.പി.യില്‍ ചേര്‍ന്ന അകാലി നേതാക്കള്‍ക്ക്‌ ബി.ജെ.പി. സീറ്റ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌ എന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. പഞ്ചാബിന്റെ ചുമതലയുള്ള ബി.ജെ.പി. രാജ്യസഭാ എം.പി. ദുഷ്യന്ത്‌ കുമാര്‍ ഗൗതം, പാര്‍ടി ദേശീയ സെക്രട്ടറി തരുണ്‍ ചഗ്ഗ്‌ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു പാര്‍ടി പ്രവേശനം. കാര്‍ഷിക നിയമങ്ങള്‍ അകാലിദള്‍ ഉള്‍പ്പെടെയുള്ളവര്‍ വളച്ചൊടിക്കുകയാണെന്ന വിമര്‍ശനവും ചടങ്ങില്‍ സംബന്ധിച്ച കേന്ദ്ര മന്ത്രി ഗജേന്ദര്‍ ഷെക്കാവത്ത്‌ നടത്തിയത്‌ ശ്രദ്ധേയമായി.

Spread the love
English Summary: five akali dal leaders joined bjp in panjab

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick