Categories
impact

ബി.ജെ.പി.ക്കെതിരെ ബി.ജെ.പി. പ്രസിഡണ്ട്‌ നിരാഹാരസമരം പ്രഖ്യാപിച്ചു

കാവേരി നദിയില്‍ കര്‍ണാടകം പണിയുന്ന മേക്കാട്ട്‌ ഡാം നിര്‍മ്മാണത്തിന്റെ പേരില്‍ കര്‍ണാടക ബി.ജെ.പി.യുമായി കൊമ്പു കോര്‍ത്തിരിക്കുകയാണ്‌ തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതൃത്വം. തമിഴ്‌നാട്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ താന്‍ ആഗസ്റ്റ്‌ അഞ്ചിന്‌ നിരാഹാര സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചത്‌ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്‌ തലവേദനയായിട്ടുണ്ട്‌. ആസ്സാം-മിസോറാം സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലും രണ്ടു സംസ്ഥാനത്തെ ഭരണപക്ഷ ബി.ജെ.പി. നേതൃത്വമാണ്‌ ഏറ്റുമുട്ടിയിരുന്നത്‌.

തമിഴ്‌നാട്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ

നിരാഹാരം നടത്തുമെന്ന പ്രഖ്യാപനത്തെ കഴിഞ്ഞ ദിവസം കര്‍ണാടകത്തിന്റെ ബി.ജെ.പി.ക്കാരനായ മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. അണ്ണാമലൈ നിരാഹാരം കിടന്നാലും കിടക്കാതിരുന്നാലും ശരി, തനിക്കൊന്നുമില്ല എന്ന്‌ ബൊമ്മൈ പ്രതികരിച്ചിരുന്നു. എന്തു വന്നാലും മേക്കാട്ട്‌ ഡാം പണിയുമെന്നും അതിനായി വിശദ പദ്ധതി രേഖ തയ്യാറായിക്കഴിഞ്ഞെന്നും കര്‍ണാടക മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ ഇതിനോട്‌ അണ്ണാമലൈ പ്രതികരിക്കാനില്ലെന്നാണ്‌ പറഞ്ഞത്‌. താന്‍ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കൊപ്പമാണെന്നും നിലപാട്‌ വ്യക്തമാണെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്‌തതോടെ മേക്കാട്ട്‌ ഡാമിന്റെ പേരിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്‌.

thepoliticaleditor
Spread the love
English Summary: bjp tamilnadu president for hunger strike

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick