ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദിനെ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് കൊന്ന സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തു. ഝാര്‍ഖണ്ഡ് ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതനുസരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്‌തു.
ജൂലായ് 28-നാണ് 49 കാരനായ ന്യായാധിപനെ തന്റെ പ്രഭാത സവാരിക്കിടയില്‍ ഒരു വലിയ ഓട്ടോറിക്ഷ ഇടിച്ചു വീഴ്‌ത്തി കടന്നു പോയത്. പരിസര വാസികള്‍ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.













